ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

എരിയാല്‍: ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ നെഹ്റു യുവ കേന്ദ്രയുമായ് സഹകരിച്ചുകൊണ്ട് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. മഞ്ചേശ്വരം സ്‌നേഹാലയ സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ വച്ച് നടന്ന പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സ്‌നേഹാലയത്തിലുള്ള 200ഓളം അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഭക്ഷണ കിറ്റും കൈമാറി. ഇ.വൈ.സി.സി പ്രസിഡന്റ് ഖലീല്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹാലയം ട്രസ്റ്റ് സ്ഥാപകന്‍ ജോസഫ് ചടങ്ങില്‍ ആശംസ പ്രഭാഷണം നടത്തി. അലി അഷ്‌കര്‍ സ്വാഗതവും ഇഷ്ഹാഖ് കെ.എ നന്ദിയും പറഞ്ഞു.

KCN

more recommended stories