3ജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ഇനി ഇവര്‍ നയിക്കും

പള്ളങ്കോട്: 3ജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 6-ാം വാര്‍ഷികം ആഘോഷിക്കുകയും സിദീഖ് .പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. യുവ പ്രഭാഷകനായ ഇബ്രാഹിം പള്ളങ്കോട് യോഗം ഉദ്ഘാടനം ചെയ്തു. ഫാരിസ് സ്വാഗതം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഉസാമ പള്ളങ്കോട് യോഗം നിയന്ത്രിച്ചു. പഞ്ചായത്തില്‍ തന്നെ വേറിട്ട പ്രവര്‍ത്തനം കൊണ്ട് എന്നും 3ജി ക്ലബ്ബ് മികച്ച് നില്‍ക്കുന്നതാണെന്നും, ഇനിയും നല്ല പ്രവര്‍ത്തങ്ങളുമായി മുമ്പോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഭാരവാഹികള്‍,

പ്രസിഡന്റ് നൂറുദ്ധീന്‍, വൈസ് പ്രസിഡന്റ് സിദീഖ് പി, സെക്രട്ടറി ആഷിക് പി.എച്ച്, ജോയിന്‍ സെക്രട്ടറി ഹാഷിര്‍ സകരിയ, ട്രഷറര്‍ മിസ്ബാഹുദ്ദീന്‍

KCN

more recommended stories