റിയല്‍ എസ്‌റ്റേറ്റും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഏറ്റവും കൂടുതല്‍ നികുതിവെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ് എന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഈ വിഷയം നവംബര്‍ ഒമ്പതിന് ഗുഹാവത്തിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്. റിയല്‍ എസ്‌റ്റേറ്റിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ പല സംസ്ഥാനങ്ങളും സര്‍ക്കാറിന് മേല്‍ സമര്‍ദം ചെലുത്തുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് തന്റെ വ്യക്തിപരമായി അഭിപ്രായമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനമടക്കമുള്ള തീരുമാനങ്ങള്‍ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് തിരിച്ചടിയായതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് ജി.എസ്.ടിയുടെ പരിധിയിലേക്ക് റിയല്‍ എസ്‌റ്റേറ്റ് മേഖലയെയും കൊണ്ടു വരുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

KCN

more recommended stories