ആരുഷി വധക്കേസ്; മാതാപിതാക്കള്‍ കുറ്റവിമുക്തര്‍

ന്യൂഡല്‍ഹി: നോയിഡയിലെ ആരുഷി തല്‍വാര്‍ വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്നും ഇവര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നുവെന്ന് കോടതി. സിബിഐ കോടതിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി. 2013ല്‍ ഇരുവരെയും ഇആക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗാസിയാബാദ് ഇആക കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. 2008 മെയ് 16നാണ് ആരുഷിയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറ്റേന്ന് വീട്ടുജോലിക്കാരന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.

KCN

more recommended stories