യു.ഡി.എഫ് ഹര്‍ത്താല്‍; രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ഹര്‍ത്താലിനെതിരായ ഹര്‍ജികളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ചെന്നിത്തല വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 16 ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരായ ഹര്‍ജിയിലാണ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭയവും ആശങ്കയും ഉണ്ടെന്നും അത്തരം ആശങ്കകള്‍ അകറ്റാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് യു.ഡി.എഫ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. നേരത്തെ 13-ാം തീയതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഫുട്ബോള്‍ പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് 16 ലേയ്ക്ക് ഹര്‍ത്താല്‍ മാറ്റുകയായിരുന്നു.

KCN

more recommended stories