അന്താരാഷ്ട്ര ബാലികാ ദിനാചരണം നടത്തി

കാസര്‍കോട്: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്നില്‍ ജി.വി.എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ അന്താരാഷ്ട്ര ബാലികാ ദിനാചരണം നടത്തി. കാസര്‍കോട് ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്, വിദ്യാഭ്യാസവകുപ്പ്, പോലീസ് എന്നിവയുമായി സഹകരിച്ചാണ് ബാലികാ ദിനാചരണം നടത്തിയത്. കുട്ടികള്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സര്‍ഗ്ഗ സംവാദവും നടത്തി. ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍ മാധുരി.എസ്. ബോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷണന്‍ നമ്പൂതിരി എന്‍.എം അധ്യക്ഷത വഹിച്ചു. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാശിശുസംരക്ഷണ ഓഫീസര്‍ ബിജു പി, കാസര്‍ഗോഡ് ടൗ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ റൗഫ് പി എന്നിവര്‍ കുട്ടികള്‍ക്ക് ബാലികാ ദിന സന്ദേശം നല്‍കി.

ഡി.ഡി.ഇ ഓഫീസ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് നാഗവേണി കെ, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ബിന്‍സി പി.എസ്, ഒ.ആര്‍.സി നോഡല്‍ടീച്ചര്‍ അനില്‍, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ് കെ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ലീഡര്‍ ഇന്ദുലേഖ എം.എസ് ബാലീകാ ദിന സന്ദേശം ഉണര്‍ത്തി കുട്ടികള്‍ക്ക് പ്രതിജ്ഞചൊല്ലികൊടുത്തു.തുടര്‍ന്ന് കുട്ടികള്‍ പാനലുമായി സര്‍ഗ്ഗ സംവാദം നടത്തി. ഉത്തരവാദിത്വമുള്ള ഭാവിതലമുറയെ വാര്‍ത്തടുക്കുതില്‍ പെകുട്ടികള്‍ക്ക് ക്രിയാത്മകമായി പലതുംചെയ്യാനാകുമെന്ന് കുട്ടികളുമായുള്ള സംവാദത്തില്‍ ഉയര്‍ന്നുവന്നു.സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എന്നീ വിഭാഗങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട 100 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

KCN

more recommended stories