കേന്ദ്ര സര്‍വീസ് പെന്‍ഷന്‍കാര്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസ് പരിസരത്ത് പ്രകടനം നടത്തി

കാസര്‍കോട്: പെന്‍ഷന്‍ വര്‍ധനവ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെന്‍ഷന്‍കാരും, കുടുംബ പെന്‍ഷന്‍കാരും കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. ആള്‍ ഇന്ത്യ പോസ്റ്റല്‍- ആര്‍.എം.എസ്.പെന്‍ഷനേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രകടനത്തിന് ശേഷം ആവശ്യങ്ങളടങ്ങിയ നിവേദനം പോസ്റ്റല്‍ സുപ്രണ്ടിന് നല്‍കി. ജില്ലാ പ്രസിഡന്റ് സി.എച്ച്.ഗോപി അധ്യക്ഷത വഹിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.ഗോപിനാഥ്, പി.കുഞ്ഞിക്കണ്ണന്‍ ,എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories