മേല്‍പറമ്പില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു

കാസര്‍കോട് : ഇന്ന് രാവിലെ മേല്‍പറമ്പില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്ത് താമസിക്കുന്ന മര്‍സൂഖാണ് മരണപ്പെട്ടത്. തളിപ്പറമ്പ് സ്വദേശിയായായ മര്‍സൂഖ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
സഹപാഠിയെ കളനാട് റയില്‍വേ സ്റ്റേഷനില്‍ ഇറക്കി മടങ്ങും വഴി മന്‍സൂഖ് സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. മര്‍സൂഖിന്റെ തല വൈദ്യുതി പോസ്റ്റിലിടിച്ചതാണ് മരണത്തിന് കാരണമായത്. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന മര്‍സൂഖിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാവിലെ 7.15 മണിയോടെ മരണം സംഭവിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

KCN

more recommended stories