മീസില്‍സ് റൂബല്ല കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട് : മീസില്‍സ്, റൂബല്ല കുത്തിവെപ്പ് കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. 4 വയസ്സു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ ഉപദേശകന്‍ ഡോ. ഗണേഷ്, യൂണിസെഫ് ഒബ്സര്‍വര്‍ മുഹമ്മദ് ശദാബ്, ഡോ. നാരായണ നായ്ക്ക് കെ ബി. (പ്രസിഡന്റ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, എം ആര്‍ കുത്തിവെപ്പ് കോ-ഓര്‍ഡിനേറ്റര്‍), ഡോ. ജനാര്‍ദ്ദന നായ്ക്ക് ഐ എം എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഡോ. അബ്ദുല്‍ സത്താര്‍, ഡോ. ഗോപാലകൃഷ്ണ ഭട്ട്, ഡോ. ഷമീമ, ഡോ. ഷറീന, ചിന്മയ വിദ്യാലയ പ്രിന്‍സിപാല്‍ പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു. ഡോ. ഷമീമ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ബോധവല്‍ക്കരണ ക്ലാസ് നടത്തി.

KCN

more recommended stories