മീനെന്ന വ്യാജേന കണ്ടൈനര്‍ ലോറിയില്‍ കടത്തിയ മണല്‍ പിടികൂടി

ഉപ്പള: മീനെന്ന വ്യാജേന കണ്ടൈനര്‍ ലോറിയില്‍ കേരളത്തിലേയ്ക്ക് കടത്തിയ മണല്‍ പിടികൂടി. അമിത ഭാരം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ലോറിക്കകത്ത് 360 ചാക്ക് മണല്‍ കണ്ടെത്തിയത്. യാതൊരു രേഖകളും ഇല്ലാതെയാണ് ലോറി കര്‍ണ്ണാടകയില്‍ നിന്നും എത്തിയതെന്നു പൊലീസ് പറഞ്ഞു.

ചെക്കുപോസ്റ്റിലെ പരിശോധന ഒഴിവാക്കാനായി കെദംമ്പാടി വഴിയാണ് ലോറി അതിര്‍ത്തി കടന്നെത്തിയത്. മഞ്ചേശ്വരം ചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ മീന്‍ ലോറികളെ തടഞ്ഞു നിര്‍ത്തി വിശദമായി പരിശോധിക്കാറില്ല. ഇതു മുതലെടുത്താണ് മീന്‍ ലോറിയില്‍ മണല്‍ കടത്തിയതെന്നു സംശയിക്കുന്നു.

KCN

more recommended stories