എ.ടി.എം കൗണ്ടറുകളില്‍ നിന്നും മലിനമായ നോട്ടുകള്‍ ലഭിച്ചാല്‍ സിസിടിവി ക്യാമറയ്ക്ക് മുന്നില്‍ കാണിക്കണമെന്ന് ബാങ്ക് അധികൃതര്‍

ബദിയടുക്ക: എ.ടി.എം കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്നതു മലിനമായ നോട്ടുകളാണെന്നു പരാതി. നീര്‍ച്ചാല്‍ സ്വദേശി രഘുറാം എന്നയാള്‍ക്കാണ് കഴിഞ്ഞ ദിവസം 100 രൂപയുടെ മഷിപടര്‍ന്നു മലിനമായ അഞ്ചു നോട്ടുകള്‍ ലഭിച്ചത്. രഘുറാം അപ്പോള്‍ തന്നെ ബാങ്കില്‍ പരാതി നല്‍കി. പക്ഷേ നോട്ടുകള്‍ തിരിച്ച് നല്‍കിയിട്ടില്ല എന്നു അദ്ദേഹം പറഞ്ഞു. ഒരു മാസം മുമ്പ് ടൗണിലെ മറ്റൊരാള്‍ക്ക് എഴുതി വികൃതമാക്കിയ 100 രൂപ നോട്ടുകളും ലഭിച്ചിരുന്നുവെന്നു പരാതി ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ അയാള്‍ അതു ബാങ്കില്‍ ഏല്‍പ്പിച്ചു. മലിനമായതും എഴുത്തുകളുള്ളതുമായ നോട്ടുകള്‍ ലഭിച്ചാല്‍ എ.ടി.എം കൗണ്ടറിലെ സിസിടിവി ക്യാമറയ്ക്ക് മുന്നില്‍ കാണിക്കണമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. പക്ഷേ, ഇക്കാര്യം നാട്ടുകാര്‍ക്കറിയില്ല. മലിനമായതും എഴുതിയതുമായ നോട്ടുകള്‍ ലഭിച്ചാല്‍ ആളുകള്‍ അത് എടുത്തു കൊണ്ടുപോവുകയാണ് പതിവ്. ഇത്തരം നോട്ടുകള്‍ കടകളില്‍ എടുക്കാറില്ലെന്നും പരാതിയുണ്ട്.

KCN

more recommended stories