ആമകളും മാന്‍കൊമ്പുകളുമായി നാലു പേര്‍ അറസ്റ്റില്‍

കാസര്‍കോട് : ആമകളും മാന്‍കൊമ്പുകളുമായി നാലു പേര്‍ കാസര്‍കോട് അറസ്റ്റിലായി. മൊഗ്രാല്‍ പുത്തൂരില്‍ വച്ച് നാടകീയമായാണ് ആമക്കടത്ത് സംഘത്തെ വനപാലകര്‍ പിടികൂടിയത്. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ഇത്തരം ആമകള്‍ മോഹവിലയ്ക്കാണ് കൈമറ്റം ചെയ്യപ്പെടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇടനിലക്കാര്‍ മുഖേന വനപാലകര്‍ ആമക്കടത്ത് സംഘത്തെ കണ്ടെത്തിയത്. വില ഉറപ്പിച്ച ശേഷം കാറില്‍ ആമകളും മാന്‍കൊമ്പുകളുമായി വരുന്ന സംഘത്തെ മൊഗ്രാല്‍ പുത്തൂരില്‍ വച്ച് വനപാലകര്‍ പിടികൂടി. ബൈക്കില്‍ അനുഗമിച്ച രണ്ടുപേര്‍ രക്ഷപ്പെട്ടു. 11 ആമകളും മൂന്ന് മാന്‍കൊമ്പുകളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നനഞ്ഞ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആമകള്‍. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ഇവയ്ക്ക് ആവശ്യക്കാര്‍ ലക്ഷങ്ങള്‍ വില നല്‍കാറുണ്ടെന്ന് വനപാലകര്‍ പറയുന്നു. മൊഗ്രാല്‍ പുത്തൂര്‍ മുഹമ്മദ് അബ്ദുള്ള മൊയ്തീന്‍, ബി. ഇമാം അലി, കരീം, പി എം കാസിം എന്നിവരാണ് അറസ്റ്റിലായത്.

KCN

more recommended stories