ബോട്ട് ദുരന്തം; കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം ലഭിച്ചു

കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് മീന്‍പിടുത്ത ബോട്ട് തകര്‍ന്ന് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കിട്ടി. ബോട്ടിനുള്ളിലെ എന്‍ജിനില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതുവരെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ജിനില്‍ കുരുങ്ങി കിടക്കുന്നതിനാലാണ് പുറത്തെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഈയൊരു സാഹചര്യത്തില്‍ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്‌സ്.

കൊച്ചിയില്‍ നിന്ന് ഒരു കപ്പല്‍ ബേപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആറ് പേരുണ്ടായിരുന്ന ബോട്ടില്‍ നിന്ന് രണ്ട് പേര്‍ രക്ഷപെട്ടിരുന്നു. കാണാതായ നാലുപേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

ബേപ്പൂര്‍ തീരത്തുനിന്നും 45 നോട്ടിക്കല്‍ മൈല്‍ അകലെ ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍നിന്നുളള ഇമ്മാനുവല്‍ എന്ന മല്‍സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഒരു കപ്പല്‍ വന്നിടിച്ച് ബോട്ട് തകരുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്, സേവ്യര്‍ എന്നിവരെയാണ് കോസ്റ്റ് രക്ഷപ്പെടുത്തിയത്.

KCN

more recommended stories