സോളാര്‍ കേസ്: സൂത്രധാരന്‍ ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്‍

വടകര: സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍. കേസിന്റെ മുഖ്യസൂത്രധാരന്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു കോടതിയെ അറിയിച്ചു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നും ബിജു ആരോപിച്ചു. വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു.

ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും സോളാര്‍ കേസിന്റെ പോക്കിലും വിശ്വാസമുള്ളതിനാലാണ് ഇപ്പോള്‍ ഇക്കാര്യം പരാതിയായി നല്‍കാന്‍ തയാറായതെന്നും ബിജു അറിയിച്ചു.

എന്നാല്‍, സോളാര്‍ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17-ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജു രാധാകൃഷ്ണന്‍.

KCN

more recommended stories