മര്‍ഹും സി.ച്ച് മുഹമ്മദ് കോയ, മര്‍ഹും റസാഖ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു

ദേലംപാടി: എം.എസ്.എഫ് ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹും സി.എച്ച് മുഹമ്മദ് കോയ, മര്‍ഹും റസാഖ് ഹാജി അനുസ്മരണം ഹബീബ് സ്‌കൗര്‍ ഊജം പാടിയില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് നിസാര്‍ പി. അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മനോഹരമായ രീതിയില്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി സിറാജുദ്ദീന്‍ കെ പി അനുസ്മരണ പ്രഭാഷണം നടത്തി. സോഷിയല്‍ മീഡിയ നടത്തിയ ‘ഫാസിസത്തിനെതിരെ രണ്ട് വരി’ എന്ന പ്രമേയത്തില്‍ പ്രബന്ധ മത്സരത്തില്‍ വിജയിച്ച മുഹമ്മദലി കൊറ്റുബക്ക് പഞ്ചായത്ത മുസ്ലിം ലീഗ് പ്രസിഡന്റ് എ.ബി ബഷീര്‍ പള്ളങ്കോട് അവാര്‍ഡ് നല്‍കി ആദരിച്ചു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന നേതൃ ക്യാമ്പിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ ആശയ രൂപികരണ യാത്രയുടെ മണ്ഡലം തല ഉദ്ഘാടനം ജില്ല എം.എസ്.എഫ് സെക്രട്ടറി ഖാദര്‍ ആലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഉസാം പള്ളങ്കോട്, ഉദുമ മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി സവാദ് സി കെ, ഹാഷിം ദാരിമി, അബി ഊജം പാടി, സി മാക്ക്, സമദ്, മുര്‍ഷിദ് മുഹമ്മദ് അഷ്‌റഫ് പി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിക്ക് എം.എസ്.എഫ് പഞ്ചായത്ത് ജന. സെക്രട്ടി അബ്ദുറഹ്മാന്‍ എ കെ സ്വാഗതവും വൈസ് പ്രസിഡന്റ് ജസില്‍ എ.എം നന്ദിയും പറഞ്ഞു.

KCN

more recommended stories