സ്‌നേഹ സദസ്സൊരുക്കി വടകരമുക്ക് പ്രവാസി കൂട്ടായ്മ

അബുദാബി : യുഎഇ ലുള്ള കാഞ്ഞങ്ങാട് വടകരമുക്കിലെ പ്രവാസികളുടെ കൂട്ടായ്മാ സ്‌നേഹ സദസ്സൊരുക്കി യുവ വ്യാപാരിക്ക് സ്‌നേഹാദരം അര്‍പ്പിക്കുകയും വടകരമുക്കിലെ നല്ലവരായ നാട്ടുകാര്‍ ഒത്തൊരുമിച്ച് ഒക്ടോബര്‍ മാസാവസാനം നടത്തപെടുന്ന നിര്‍ധരരായ പത്തിലധികം പെണ്‍കുട്ടികളുടെ കല്ല്യണം നടത്തി കൊടുക്കുന്ന നിക്കാഹ് എന്ന പ്രോഗ്രാമിന്റെ ബ്രോഷറിന്റേ പ്രകാശനവും നിര്‍വഹിച്ചു. രാജ്യന്തര ബിസിനസിലെ താര രാജാക്കന്‍മാര്‍ക്കുള്ള വിക്ടോറിയ രാജ്ഞിയുടെ സ്മരണാര്‍ത്ഥമുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അബൂബക്കര്‍ കുറ്റിക്കോലിനെ കെ.കെ സുബൈര്‍ സ്‌നേഹാദരം നല്‍കി അനുമോദിച്ചു , തുടര്‍ന്ന് നിക്കാഹ് പ്രോഗ്രാമിന്റെ ബ്രോഷര്‍ പ്രകാശനം ജീവകാരുണ്യ സഹായ ഹസ്ത മേഖലകളിലെ നിറസാനിധ്യവും സാമൂഹ്യ പ്രവര്‍ത്തകനുമായ എംഎം നാസര്‍ പ്രവാസീ വ്യവസായ പ്രമുഖന്‍ അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി നിര്‍വ്വഹിച്ചു.

KCN

more recommended stories