സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളില്‍ വന്‍വര്‍ധനവ്. പകര്‍ച്ചവ്യാധികള്‍ മൂലം ഈ വര്‍ഷം മാത്രം മരിച്ചത് 251 പേരെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചത് ഈ വര്‍ഷമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ മുതലാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ രൂക്ഷമായ തരത്തില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. സാധാരണ പകര്‍ച്ചപനി മാത്രമായിരുന്നു ആദ്യമെങ്കില്‍ പിന്നീടത് ഡെങ്കിപനിയിലേയ്ക്കും എലിപ്പനിയിലേയ്ക്കും വഴിമാറി. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഈ മാസം വരെ 18943 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു.

4 പേര്‍ ഡെങ്കിപനി മാത്രം പിടിപ്പെട്ട് മരിച്ചു. എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് 75 പേര്‍ ഇതുവരെ മരണമടഞ്ഞതായും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളും ഉള്‍പ്പെട്ടിട്ടില്ല എന്നതും വസ്തുതയാണ്. ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പിടിപ്പെട്ട് മരിച്ചവരുടെ നിരക്ക് ഇതിലും കൂടുതലാകാനാണ് സാധ്യതയെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് മാസം സംസ്ഥാനത്ത് കോളറയും റിപ്പോര്‍ട്ട് ചെയ്തു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് കോളറ വ്യാപകമായി പടര്‍ന്നുപിടിച്ചത്. ഒരാള്‍ കോളറ പിടിപ്പെട്ട് മരണപ്പെടുകയും ചെയ്തിരുന്നു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും പൂര്‍ണമായ തരത്തില്‍ ഇവയൊന്നും ഫലവത്തായില്ല എന്ന് സൂചിപ്പിക്കുന്നതാണ് കണക്കുകള്‍

KCN

more recommended stories