ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കാമെന്ന് സി.ബി.ഐ

കൊച്ചി: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ഏഴ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നടത്താമെന്ന് സി.ബി.ഐ. കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ 25നകം വിഷയത്തില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ കൊലപാതകങ്ങളും രാഷ്ട്രീയപരമല്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നുള്ള കൊലപതാകങ്ങള്‍ പോലും രാഷ്ട്രീയമെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്. കേസ് 30ന് വീണ്ടും പരിഗണിക്കും. ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഭരണമുന്നണിയിലെ മുഖ്യ കക്ഷിയിലുള്ളവര്‍ എതിര്‍ രാഷ്ട്രീയ ചേരിയിലുള്ളവരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റാണ് ഹരജി നല്‍കിയിരിക്കുന്നത്. 2016 ജൂലൈ 12ന് പയ്യന്നൂരില്‍ സി.കെ. രാമചന്ദ്രന്‍, ഒക്‌ടോബര്‍ 12ന് ധര്‍മടത്ത് രഞ്ജിത്, ഡിസംബര്‍ 28ന് പാലക്കാട് കഞ്ചിക്കോട് രാധാകൃഷ്ണന്‍-വിമല ദമ്പതികള്‍, 2017 ജനുവരി 18ന് ധര്‍മടം ആണ്ടല്ലൂരില്‍ സന്തോഷ്‌കുമാര്‍, ഫെബ്രുവരി രണ്ടിന് രവീന്ദ്രന്‍ പിള്ള, മേയ് 12ന് പയ്യന്നൂര്‍ പാലക്കോട് മുട്ടത്ത് ബിജു, ജൂലൈ 29ന് തിരുവനന്തപുരം ശ്രീകാര്യത്ത് രാജേഷ് എന്നിവര്‍ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മുകാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ചില കേസുകളില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെയാണ് പ്രതികള്‍. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഗൂഢാലോചന സംബന്ധിച്ച് നിലവില്‍ അന്വേഷണംപോലും നടക്കുന്നില്ല. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നും ശരിയായ അന്വേഷണം നടക്കാത്തതിനാല്‍ കേസുകളെല്ലാം സി.ബി.ഐക്ക് വിടണമെന്നുമാണ് ആവശ്യം. എല്ലാ കേസുകളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതി രൂപവത്കരിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട

KCN

more recommended stories