സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ സീരിയല്‍ നടി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ബെംഗളുരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ മലയാളി സീരിയല്‍ താരം തലശേരിയില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിനി തനൂജയാണ് അറസ്റ്റിലായത്.ടെമ്പിള്‍ ഗേറ്റിലെ പുതിയ റോഡിലെ ക്വാര്‍ട്ടേര്‍സില്‍ നിന്നാണ് തനൂജ(24 )യെ തലശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനും നേതൃത്വത്തില്‍ കര്‍ണാടക കലഗട്ടപുര എസ്.ഐ. നാഗേഷും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സ്വദേശിനിയുടെ സ്വര്‍ണാഭരങ്ങളാണ് പ്രതി കവര്‍ന്നത്.ബാംഗ്ലൂര്‍ കനകപുരക്കടുത്തെ കാലഗട്ടപുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്ന് കഴിഞ്ഞ മാസം 28 നാണ് സ്വര്‍ണാഭരണങ്ങള്‍ കളവുപോയത്.മലയാളത്തിലെ ചില സീരിയലുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള തനൂജ കഴിഞ്ഞ ആഗസ്തിലാണ് കര്‍ണാടകയില്‍ റിട്ട: പോലീസ് എസ്. ഐ.യുടെയും ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥയുടെയും വീട്ടില്‍ ജോലിക്കെത്തിയത് 20 ദിവസം കൊണ്ടുതന്നെ വീട്ടുകാരുടെ വിശ്വസ്തയായി തനൂജ മാറിയിരുന്നു. സെപ്തംബര്‍ 28 ന് തനൂജയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായത്. വ്യാജ വിലാസവും ഫോണ്‍ നമ്പറുമാണ് വീട്ടുകാര്‍ക്ക് തനൂജ നല്കീരുന്നത്.തുടര്‍ന്ന് കര്‍ണാടക പോലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തനൂജ കണ്ണൂര്‍ കോഴിക്കോട് ഭാഗത്തു ഫോണ്‍ ചെയ്തതായി കണ്ടെത്തുകയും കേരള പോലീസിന്റെ സഹായം തേടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് തനൂജ ഒരുയുവാവുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്ന് മനസിലാക്കുകയും. യുവാവിനെ ഉപയോഗിച്ച് തനൂജയ്ക്ക് ഫോണ്‍ ചെയ്യുകയും വടകരയിലെത്താന്‍ പറയുകയും ചെയ്തു എന്നാല്‍ വടകരയിലെത്തിയ പോലീസുകാര്‍ക്ക് തനൂജയെ കണ്ടെത്താനായില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തനൂജ തലശ്ശേരിയില്‍ താമസിച്ചിരുന്നതായി മനസിലായി. തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറുമായി അടുത്ത ബന്ധമുണ്ടെന്ന് തലശേരിയിലെ സിഐ യുടെ സ്‌ക്വാഡ് കണ്ടെത്തി. ഈ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ യുവതിയുടെ താമസ സ്ഥലം കണ്ടെത്താനായത്.

ഈ വീട്ടില്‍ രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയ പോലീസ് തനൂജ എറണാകുളത്തു നിന്നും പുലര്‍ച്ചെ വീട്ടിലെത്തിയ ഉടനെ പിടികൂടുകയായിരുന്നു. ബംഗളൂരുവിലേക്ക് കൊണ്ടുപോയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയും പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്‍, തലകട്ടപുര എസ്ഐ നാഗേഷ്, തലശേരി സിഐയുടെ സ്‌ക്വാഡിലെ അംഗങ്ങളായ ബിജുലാല്‍, അജയന്‍, വിനോദ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ മുതലുകള്‍ തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

KCN

more recommended stories