ശബരിമല; ക്രിസ്മസ്: പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ചെന്നൈ: ശബരിമല തീര്‍ഥാടനം, ക്രിസ്മസ് തിരക്കുകള്‍ കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ ചെന്നൈ സെന്‍ട്രല്‍-കൊല്ലം റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു.

ചെന്നൈ സെന്‍ട്രല്‍-കൊല്ലം റൂട്ട്:
നവംബര്‍ 13 മുതല്‍ ജനുവരി 17 വരെ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകുന്നേരം 6.20ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (നമ്പര്‍ 06041) പുറപ്പെടും. നവംബര്‍ 17 മുതല്‍ ജനുവരി 19 വരെ എല്ലാ വെള്ളിയാഴ്ചകളിലും ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി 10.30ന് സുവിധ സ്‌പെഷല്‍ ട്രെയിന്‍ ( 82635) കൊല്ലത്തേക്ക് പുറപ്പെടും.

കൊല്ലം-ചെന്നൈ സെന്‍ട്രല്‍ റൂട്ട്:
നവംബര്‍ 14 മുതല്‍ ജനുവരി 18 വരെ എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും കൊല്ലത്തുനിന്നു ഉച്ചകഴിഞ്ഞ് 4.15ന് ചെന്നൈ സെന്‍ട്രലിലേക്ക് സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ ( 06042) പുറപ്പെടും. ജനുവരി 16ന് ഉച്ചകഴിഞ്ഞ് 4.15ന് കൊല്ലത്തുനിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് സുവിധ സ്‌പെഷല്‍ ട്രെയിന്‍ (82640) പുറപ്പെടും.നവംബര്‍ 19 മുതല്‍ ഡിസംബര്‍ 17 വരെയും ജനുവരി ഏഴു മുതല്‍ 21 വരെയും കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.15ന് സുവിധ സ്‌പെഷല്‍ ട്രെയിന്‍ (82636) ചെന്നൈ സെന്‍ട്രലിലേക്ക് പുറപ്പെടും.ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെയും ജനുവരി 14നും കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.15ന് സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ ( 06044) ചെന്നൈ സെന്‍ട്രലിലേക്ക് പുറപ്പെടും.

ടിക്കറ്റ് ബുക്കിങ് ഒക്‌ടോബര്‍ 19ന് രാവിലെ എട്ട് മുതല്‍ സ്‌റ്റേഷനുകളിലും ഓണ്‍ലൈനായും തുടങ്ങും.

KCN

more recommended stories