അകവും പുറവും നന്മയുടെ പ്രഭ പരത്താന്‍ ഇന്ന് മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിയും

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന വേളയില്‍ കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തില്‍ ആണ് ദീപാവലി ആഘോഷിക്കുന്നത്. കാശി പഞ്ചാംഗ പ്രകാരം ദീപാവലി ആഘോഷിക്കുന്നത് കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസിയിലാണ്. ലക്ഷ്മീ പൂജയും ഈ ദിനത്തിലാണ്. രണ്ട് ദിവസം അമാവാസി ഉണ്ടെങ്കില്‍ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. മറ്റ് ചില പഞ്ചാംഗങ്ങള്‍ അനുസരിച്ച് കൃഷ്ണ പക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യന്‍ തുലാരാശിയിലെത്തുമ്പോള്‍ വിളക്കുകള്‍ തെളിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളില്‍ പറയുന്നു.

ആചാരങ്ങള്‍ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങള്‍ കൊടുക്കുന്നതും എല്ലായിടത്തും പതിവാണ്. അതിനൊരു മാറ്റവുമില്ല. ദീപാവലിയുടെ ഐതീഹ്യത്തിന് പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
തിന്മയ്ക്ക് മേല്‍ നന്മയായ ദീപാവലി ദിവസം ആഘോഷിക്കാതിരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കാകില്ല. ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കാത്തവരും ഉണ്ട്. അക്കൂട്ടത്തിലാണ് കേരളീയര്‍. മലയാളികളുടെ ഉത്സവം അന്നും ഇന്നും ഓണം ആയതുകൊണ്ടാണോ എന്തോ, ദീപാവലിക്ക് വേണ്ടത്ര പ്രാധാന്യം കേരളത്തില്‍ ഇല്ല എന്ന് വേണം കരുതാന്‍. ദീപാവലി സ്വീറ്റ്സ്, പടക്കം പൊട്ടിക്കല്‍, പ്രത്യേക ഭക്ഷണങ്ങള്‍ ഉണ്ടാക്കല്‍ ഇതെല്ലാം കേരളത്തിനേക്കാള്‍ തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും ആണെന്നത് വസ്തുത. കേരളത്തില്‍ തീര്‍ത്തും ഇല്ലെന്നല്ല, ദീപാവലിയെ ഒരു ആഘോഷമായി കാണുന്നില്ലെന്നാണ്.

KCN

more recommended stories