കെ എസ് ഡി ലൈവ് വേങ്ങര ഇലക്ഷന്‍ പ്രവചനം മത്സരം: വിജയിയെ പ്രഖ്യാപിച്ചു

കാസര്‍കോട്: കെ എസ് ഡി ലൈവ് വാട്‌സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച വേങ്ങര ഉപതെരഞ്ഞടുപ്പ് പ്രവചന മത്സരത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ബളളൂര്‍ സ്വദേശി ഹമീദിനെ കെ എസ് ഡി ലൈവ് വാട്‌സ് ആപ്പ് കൂട്ടായ്മ കമ്മിറ്റി വിജയിയായി പ്രഖ്യാപിച്ചു. കെ എസ് ഡി ലൈവ് ഗ്രൂപ്പിലെ ഭൂരിഭാഗം മെമ്പര്‍മാരും പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്തിയുടെ ഭുരിപക്ഷത്തിന്റെ ഏറ്റവും അടുത്ത സംഖ്യയായ 23260 പ്രവചിച്ചാണ് ഡബ്ള്‍ എസ് എം റെഡ്‌സ്റ്റോണ്‍ സ്‌പോണ്‍സര്‍ ചെയ്ത സാംസങ് ഫോണിന് ബള്ളൂര്‍ സ്വദേശി ഹമീദ് അര്‍ഹനായത്.

അഡൂരില്‍ നടന്ന പരിപാടിയില്‍ ഗ്രൂപ്പ് അഡ്മിന്‍മാരായ ഷെഫീക്ക്, കോട്ടക്കുന്ന് സിദ്ധീഖ് എസ് എം എന്നിവര്‍ ചേര്‍ന്ന് വിജയിക്കുള്ള സമ്മാനം കൈമാറി. റഹീം അഡൂര്‍, കലാം, ലത്തീഫ് ബളളൂര്‍, സലാം അഡൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. മത്സരത്തില്‍ പങ്കെടുത്ത ഏവര്‍ക്കും കലാം ചെര്‍ക്കള നന്ദി പറഞ്ഞു.

KCN

more recommended stories