ശരീരത്തില്‍ എട്ട് വെടിയുണ്ടകള്‍; ദില്ലിയില്‍ ഗായിക ദാരുണമായി കൊല്ലപ്പെട്ടു

പാനിപ്പത്ത്: ദില്ലിക്ക് സമീപം ഫോക്ക് ഗായിക വെടിയേറ്റു മരിച്ചു. 22 കാരിയായ ഹര്‍ഷിത ദഹിയയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹത്തില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ കണ്ടെത്തി. ഹരിയാന ഫോക്ക് ഗായികയായ ഹര്‍ഷിത പാനപ്പത്തില്‍ പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ കറുത്ത കാറിലെത്തിയ നാലംഗ സംഘം കാര്‍ തടഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു.

ഹര്‍ഷിത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു ഗായികയും സുരക്ഷിതരാണ്. ഗുണ്ടാ സംഘങ്ങളുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ഹര്‍ഷിതയ്ക്ക് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു. ഗുണ്ടാ സംഗങ്ങളെ വെല്ലുവിളിക്കുന്ന വീഡിയോ ഹര്‍ഷിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ.. എനിക്ക് മരണത്തെ ഭയമില്ല ഇങ്ങനെ ആയിരുന്നു ഹര്‍ഷിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.വധഭീഷണിയുള്ള വിവരം പൊലീസിനെയും ഇവര്‍ അറിയിച്ചിരുന്നില്ല.

KCN

more recommended stories