കെ.വി.എം ഹോസ്പിറ്റലിലെ നഴ്സുമാരുടെ സമരം: മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു

ആലപ്പുഴ: അറുപത് ദിവസം പിന്നിട്ടിട്ടും ആലപ്പുഴ കെ.വി.എം ഹോസ്പിറ്റലിലെ നഴ്സുമാരുെട സമരം തുടരുന്നു. ആശുപത്രി മാനേജ്മെന്റിന്റെ കടുംപിടുത്തം മൂലം മന്ത്രിതല സംഘം നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. സമരം ഇനി സെക്രട്ടറിയേറ്റിനു മുന്നില്‍ക്കൂടി വ്യാപിപ്പിക്കാനാണ് നഴ്സുമാരുടെ തീരുമാനം.

സമരം തുടങ്ങി രണ്ടുമാസം പിന്നിട്ടു. പന്ത്രണ്ട് നാളുകളായി നഴ്സുമാര്‍ നിരാഹാരവും തുടരുന്നു. നഴ്സുമാരുടെ ജീവിത സമരത്തിന് വര്‍ദ്ധിത വീര്യമാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലായി മന്ത്രി പി തിലോത്തമന്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ മുന്‍കയ്യെടുത്തു. ആശുപത്രി മാനേജ്മെന്റിന്റെ കടുംപിടുത്തം മൂലം ചര്‍ച്ച എങ്ങുമെത്തിയില്ല.
സമരം രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്നതിനാല്‍ മാനേജ്മെന്റുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തി. പിരിച്ചു വിട്ട നഴ്സുമാരെ ആറു മാസത്തേക്ക് ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച വേതന വ്യവസ്ഥ നടപ്പാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യം മാനേജ്മെന്റ് അധികൃതര്‍ നിരസിച്ചു. ഇതോടെ വഴ്സുമാരുടെ പ്രതീക്ഷകള്‍ക്ക് വഴിവെച്ച ചര്‍ച്ചയും പരാജയപ്പെട്ടു.
മന്ത്രിമാരായ പി തിലോത്തമന്‍, തോമസ് ഐസക്, എംഎല്‍എ, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം സെക്രട്ടറിയേറ്റിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നഴ്സുമാരുടെ തീരുമാനം. മൂന്നാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ വിഷയം പരിഹരിക്കാന്‍ ഇനി ആശുപത്രി മാനേജ്മെന്റ് മുന്‍കയ്യെടുക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

KCN

more recommended stories