യഫാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ഇനി ഇവര്‍ നയിക്കും

അഡൂര്‍: യഫാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അഡൂര്‍ ജനറല്‍ബോഡിയോഗം നടത്തി. യോഗത്തില്‍ ഗള്‍ഫ് പ്രതിനിധികളായ റിയാസ്, നസീര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ക്ലബ്ബില്‍ ഓപ്പണ്‍ വൈഫൈ സംവിധാനം ഏര്‍പെടുത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡന്റായി മുസ്താഖിനെയും വൈസ് പ്രസിഡന്റുമാരായി ഇല്യാസ്, അല്‍ത്താഫ് എന്നിവരെയും, ജനറല്‍ സെക്രട്ടറിയായി രാധാകൃഷ്ണനെയും ജോയിന്‍ സെക്രട്ടറിമാരായി സഹദ്, സഫ്വാനെയും ട്രഷറാറായി രഞ്ജിത്തിനെയും തെരെഞ്ഞെടുത്തു. യോഗത്തില്‍ റഹീം അഡൂര്‍ അധ്യക്ഷത വഹിച്ചു. റിയാസ്, നസീര്‍, മുസ്താഖ്, ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു. രഞ്ജിത്ത് സ്വാഗതവും സഹദ് നന്ദിയും പറഞ്ഞു.

KCN

more recommended stories