വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കി; ദീലീപിനെതിരെ പുതിയ കണ്ടെത്തലുമായി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദീലീപിനെതിരെ അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. നടിയെ ആക്രമിച്ച ദിവസം ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സ്വകാര്യ ആശുപത്രിയിലെത്തിയാണ് ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. അന്വേഷണ സംഘം ഡോക്ടറുടെയും നഴ്സിന്റെയും മൊഴി രേഖപ്പെടുത്തി. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഡോക്ടര്‍ മൊഴി നല്‍കി.
പനി ആയതിനാല്‍ നാലു ദിവസം ചികില്‍സിയിലായിരുന്നു എന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനായിരുന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ സമയം ദിലീപ് ഷൂട്ടിംഗിലായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കാര്യവും ദിലീപിനെതിരായ തെളിവുകളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരത്തില്‍ ശ്രമിച്ചതെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടും.

KCN

more recommended stories