ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികര്‍ മരിച്ചു

തേഞ്ഞിപ്പലം: ബസിനടിയില്‍ പെട്ട് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. ചേളാരി സ്വദേശികളാണ് മരിച്ചത്. ചേളാരി ആലുങ്ങല്‍ കണ്ണച്ചന്‍ തൊടി അസീസ് മകന്‍ ഫാസിലും (19) ചേളാരി പടിക്കല്‍ ടി.സി സുലൈമാന്‍ മകന്‍ അമീനുമാണ് (18) മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് അപകടം. വേങ്ങരയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷന്‍ വളവിലാണ് സംഭവം. സ്ഥിരം അപകടമേഖലയാണിത്. ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇരുവരും അടിയിലേക്ക് വീഴുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തും രണ്ടാമന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ് മരിച്ചത്.

KCN

more recommended stories