ശുചീകരണ ദിനാചരണവുമായി യൂത്ത് വിങ് ചേരൂര്‍

ചേരൂര്‍: വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചേരൂര്‍ യൂത്ത് വിങ് ശുചീകരണ ദിനാചരണം നടത്തി. പൊതു സ്ഥലങ്ങളും റോഡ് പരിസരവും മറ്റും വൃത്തിയാക്കിയ യൂത്ത് വിങ് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. യുവാക്കള്‍ക്ക് മാതൃകയാണ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ എന്ന് ശുചീകരണത്തിന് നേതൃത്വം നല്‍കി കൊണ്ട് പ്രസിഡന്റ് മുര്‍ത്തലാഹ്, സെക്രട്ടറി മുസമ്മില്‍ കോട്ട എന്നിവര്‍ പറഞ്ഞു. ഷെഫീല്, ഷഹീര്‍ കൊവ്വല്‍, ജാസില്‍, ഷാഹിക് തുടങ്ങിയവര്‍ പങ്കെടുത്തു.

KCN