ജി ഡി നായരുടെ വിയോഗം കനത്ത നഷ്ടം – കോടിയേരി

തിരുവനന്തപുരം : ജി ഡി നായരുടെ ആകസ്മിക വിയോഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അക്കാദമിക് രംഗത്തും ഭരണ രംഗത്തും ദൈനംദിന പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ച സഖാവായിരുന്നു ജി ഡി നായര്‍. കായംകുള സ്വദേശിയായ സഖാവ് 1966 കാലത്ത് അധ്യാപകനായി ജോലി ലഭിച്ചാണ് പയ്യന്നൂരില്‍ എത്തുന്നത്. അക്കാലംമുതല്‍ അധ്യാപക പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകനായി മാറി.

KCN

more recommended stories