ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം; എന്‍.ഐ.എ അന്വേഷിക്കും

ന്യൂഡല്‍ഹി: പഞ്ചാബിലെ ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയുടെ കൊലപാതകം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കാന്‍ തീരുമാനമായി. ആര്‍.എസ്.എസിന്റെ ആവശ്യപ്രകാരമാണ് കേസ് എന്‍.ഐ.എയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രവീന്ദര്‍ ഗോസായിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും മക്കളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലുധിയാനയിലെ കൈലാഷ് നഗര്‍ പ്രദേശത്ത് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കഴിഞ്ഞ ദിവസം രവീന്ദര്‍ ഗോസായിയെ വധിച്ചത്. ശാഖയില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ആക്രമണം. രവീന്ദര്‍ ഗോസായി സംഭവ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്നും അക്രമികള്‍ രക്ഷപെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്.

കൊലപാതകം ആസൂത്രിതമാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ശക്തമായ നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പഞ്ചാബ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

KCN

more recommended stories