500 ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത അടുത്തമാസം മുതല്‍ വര്‍ധിപ്പിക്കും- ഇന്ത്യന്‍ റെയില്‍വെ

ദില്ലി: 500 ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത അടുത്തമാസം മുതല്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ. യാത്രാസമയം രണ്ട് മണിക്കൂര്‍ വരെ കുറയ്ക്കാനാണ് റെയില്‍വെയുടെ നീക്കം. ഇതിന്റെ ഭാഗമായി കേരളത്തിലും ട്രാക്ക് നവീകരണമടക്കമുള്ള ജോലികള്‍ പുരോഗമിച്ചു വരികയാണ്. നേരത്തെ റെയില്‍വേ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും സമയം അനുവദിച്ചിട്ടുണ്ട്. സുരക്ഷിതമായി ട്രെയിന്‍ വേഗം വര്‍ധിപ്പിക്കുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നംവബറില്‍ പുതുക്കിയ ടൈംടേബിള്‍ പുറത്തു വരുമ്പോള്‍ സമയമാറ്റം വ്യക്തമാകും. അതേസമയം മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റാക്കാനും റെയില്‍വേ നീക്കം തുടങ്ങിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

KCN

more recommended stories