കാബൂളില്‍ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 30 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇമാം സമാം ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയോടെ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേര്‍ന്ന വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം ആക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷമായ ഷിയ വിഭാഗത്തിനെതിരെ ഈ വര്‍ഷം നടന്ന 194 ആക്രമണങ്ങളില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കഴിഞ്ഞവാരം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആഗസ്റ്റിലും സെപ്റ്റംബറിലും സമാനമായ രീതിയില്‍ അഫ്ഗാനിസ്ഥാനിലെ പള്ളികളില്‍ ആക്രമണം നടന്നിരുന്നു.

KCN