പ്രതിസന്ധി രൂക്ഷം; 1500 കോടി വായ്പ തേടി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഓഹരികള്‍ വിറ്റഴിക്കാന്‍ നീക്കം നടത്തുന്നതിനിടെ എയര്‍ ഇന്ത്യ 1500 കോടി വായ്്്പയെടുക്കുന്നു. പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി. ഒകടോബര്‍ 26ന് മുമ്പ് വായ്പയെടുത്ത നിലവിലെ പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി കരകയറാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. വായ്്്പ ആവശ്യപ്പെട്ട് കമ്പനി വിവിധ ബാങ്കുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.2018 ജൂണ്‍ 27 വരെ എയര്‍ ഇന്ത്യയുടെ വായപകള്‍ക്ക് സര്‍ക്കാറിന്റെ ഗ്യാരണ്ടിയുണ്ടാകും. അതിന് മുമ്പായി വില്‍പന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനാവുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ.കഴിഞ്ഞ മാസവും ഇത്തരത്തില്‍ വായപയെടുക്കാന്‍ എയര്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നു. 3250 കോടി വായപയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇതിന് ബാങ്കുകളില്‍ നിന്ന അനുകൂല പ്രതികരണമുണ്ടായില്ല.നിലവില്‍ 50,000 കോടിക്ക മുകളിലാണ എയര്‍ ഇന്ത്യയുടെ ബാധ്യത. കടം കൂടിയതോടെയാണ കമ്പനിയെ വിറ്റൊഴിയാന്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സമിതി ശിപാര്‍ശ ചെയതത.

KCN

more recommended stories