എല്‍ഡിഎഫ് ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: വര്‍ഗ്ഗീയതക്കും കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതാ യാത്ര ഇന്ന് തുടങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാസര്‍കോടു നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്നുമാണ് യാത്ര.

വൈകീട്ട് നാല് മണിക്കാണ് ജനജാഗ്രതാ മാര്‍ച്ചിന്റെ ഉദ്ഘാടനം. മഞ്ചേശ്വരത്തു നിന്ന് കോടിയേരി നയിക്കുന്ന യാത്ര ഡി.രാജയും തിരുവനന്തപുരത്ത് നിന്ന് കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയനും ഫ്‌ലാഗ് ഓഫ് ചെയ്യും. വികസന വിഷയത്തില്‍ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത്ഷായെ വിടാതെ പിന്തുടരുകയാണ്.
വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറെന്ന് അറിയിച്ചിട്ടും പ്രതികരിക്കാത്ത ബിജെപി നേതാക്കളും അമിത്ഷായും ഒളിച്ചോടുകയാണെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റുമിട്ടു. കാര്യമെന്തായാലും ജനജാഗ്രതാ മാര്‍ച്ചിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ബിജെപിക്കെതിരായ സിപിഎം ബിജെപി വാക്‌പോര് ഉറപ്പായി. ഒപ്പം സോളാര്‍ കേസിലടക്കം പ്രതിപക്ഷ വിമര്‍ശനവും പരാമര്‍ശ വിഷയമാകും.

KCN

more recommended stories