സെക്രട്ടറിയേറ്റ് ഹൗസിംഗ് സഹകരണ സംഘത്തിലെ ക്രമക്കേടുകള്‍ക്കെതിരെ ജീവനക്കാര്‍ രംഗത്ത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘത്തിലെ കോടികളുടെ ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ജീവനക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ചില ഉന്നതര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്ന് സഹകരണ സംക്ഷണ സമിതി ആരോപിച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സഹകരണസ്ഥാപനമായ സെക്രട്ടറിയേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ക്രമക്കേടുകള്‍ക്ക് എതിരെ ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു കോടി ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിന് സൊസൈറ്റി സെക്രട്ടറി രവീന്ദ്രന്‍ നായര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിയിട്ടുണ്ട്.

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഭവന വായ്പ നല്‍കാനാണ് സ്ഥാപനം രൂപീകരിച്ചത്. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നിയന്ത്രണത്തിലാണ് സംഘം. സ്ഥാപനത്തിനകത്തുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സാമ്പത്തിക ക്രമക്കേടും പുറത്തായത്. സൊസൈറ്റിയുടെ പ്രസിഡന്റാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വ്യാജ രേഖളുണ്ടാക്കി ജീവനക്കാരല്ലാത്തവരെയും സൊസൈറ്റിയില്‍ അംഗങ്ങളാക്കി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. സമഗ്ര ആന്വേഷണം ആവശ്യപ്പെട്ട സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സൊസൈറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണവിധേയരായ ജീവനക്കാര്‍ ഒളിവിലാണ്.

KCN

more recommended stories