ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരിന് ഇന്ന് തുടക്കം

ഗുവാഹത്തി: അണ്ടര്‍ 17 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. മാലി വൈകിട്ട് അഞ്ചിന് ഘാനയെയും ഇംഗ്ലണ്ട് രാത്രി എട്ടിന് അമേരിക്കയെയും നേരിടും. ഇരുപത്തിനാലില്‍ നിന്ന് ആറ്റിക്കുറിക്കിയ എട്ടു ടീമുകള്‍. സെമിഫൈനല്‍ ലക്ഷ്യമിട്ട് ആദ്യം പോരിനിറങ്ങുന്നത് ആഫ്രിക്കന്‍ ടീമുകളായ ഘാനയും മാലിയും. ഗുവാഹത്തിയിലാണ് മത്സരം. ആഫ്രിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആവര്‍ത്തനം കൂടിയാവും ഇവരുടെ ക്വാര്‍ട്ടര്‍ പോര്. അന്ന് ജയം മാലിക്കൊപ്പം. പ്രീക്വാര്‍ട്ടറില്‍ മാലി ഇറാഖിനെയും ഘാന നൈജറിനെയുമാണ് തോല്‍പിച്ചത്. പരാഗ്വേയുടെ ഗോള്‍വല നിറച്ചെത്തുന്ന അമേരിക്കയുടെ എതിരാളി ഇംഗ്ലണ്ട്. ജോര്‍ജ് വിയയുടെ മകന്‍ തിമോത്തി വിയ്യയാണ് അമേരിക്കയുടെ ശക്തികേന്ദ്രം. ജപ്പാനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇംഗ്ലണ്ട് അവസാന എട്ടിലെത്തിയത്. ജെയ്ഡന്‍ സാഞ്ചോയുടെ അഭാവം മറികടക്കുകയാവും ഇംഗ്ലീഷ് കൗമാരത്തിന്റെ പ്രധാന വെല്ലുവിളി.

KCN

more recommended stories