ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി പിടിയില്‍

മംഗളൂരു: ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഞ്ചേശ്വരം ബഡാജെ സ്വദേശി പ്രതീഷ് സുവര്‍ണ (20) യാണ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും മൂന്നുകിലോ കഞ്ചാവ് പിടിച്ചെടുത്തു. ബഹ്റൈനിലേക്ക് വിമാനം കയറാനെത്തിയതായിരുന്നു പ്രതീഷ്. പരിശോധനക്കിടെ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതീഷിനെ ബജ്‌പെ പോലീസിനു കൈമാറി.

KCN

more recommended stories