ദിലീപിന്റെ സുരക്ഷാ വാഹനം പോലീസ് കസ്റ്റഡിയില്‍

കൊല്ലം: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളിലൊരായ നടന്‍ ദിലീപിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ. ദിലീപിന് സുരക്ഷയൊരുക്കിയ വാഹനം പൊലീസ് കസ്റ്റഡിയില്‍. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തണ്ടര്‍ഫോഴ്സ് എന്ന സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കിയിരുന്നത്.
ഗോവ ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയാണ് തണ്ടര്‍ഫോഴ്സ്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പം ഉണ്ടാകും. വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷയുടെ ചുമതല. ദിലീപ് സുരക്ഷ തേടിയ സാഹചര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും.

KCN

more recommended stories