സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.കേസ് നിയമപരമായി നേരിടാന്‍ വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഹസ്സന്‍ പറഞ്ഞു. അതേസമയം, സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ജാഗ്രത പാലിച്ചില്ലെന്ന് സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് വി.എം.സുധീരന്‍ ആരോപിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

KCN

more recommended stories