കുമ്പള പ്രസ് ഫോറം ഉല്‍ഘാടനം നാളെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും

കുമ്പള : കുമ്പളയിലെയും പരിസര പ്രദേശങ്ങളിലെയും പ്രദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കുമ്പള പ്രസ് ഫോറം ഉല്‍ഘാടനം നാളെ രാവിലെ 9 ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.ഏറെകാലം കുമ്പളയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കവെ വാഹന അപകടത്തില്‍ മരിച്ച മുത്ത്വലിബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ നല്‍കുന്ന സ്ഥലത്തിന്റെ രേഖ ചടങ്ങില്‍ മന്ത്രി കൈമാറും. മുത്ത്വലിബിന്റെ സ്മരണക്കായ് കുമ്പള പ്രസ്സ് ഫോറം ഏര്‍പ്പെടുത്തുന്ന മികച്ച പ്രദേശിക റിപ്പോര്‍ട്ടര്‍മ്മാര്‍ക്കുള്ള മാധ്യമ പുരസ്‌കാരം പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‌റഫ് ,കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പുണ്ടരീകാക്ഷ , എസ്.സുരേന്ദ്രന്‍ ,വിനോദ് പായം ,സി.കെ.നാസര്‍, ടി.പി.രാഘവന്‍, പി.രഘുദേവന്‍, മാസ്റ്റര്‍ ,അഷ്‌റഫ് കൊടിയമ്മ ,ശങ്കര ആള്‍വ്വ ,കെ.സാമി കുട്ടി ,കെ.എ .അബ്ദുല്ല ,തുടങ്ങി രാഷട്രീയ സാമുഹൃ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും

KCN