തീരദേശ നെല്‍കര്‍ഷകരുടെ സംസ്ഥാനതല ശില്‍പ്പശാലയും കൈപ്പാട് കൊയ്ത്തുത്സവവും

കാഞ്ഞങ്ങാട് : കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട് ജില്ലകളിലെ കൈപ്പാട് കര്‍ഷകരെയും എറണാകുളം, ആലപ്പുഴ ജില്ലകളിലെ പൊക്കാളി കര്‍ഷകരെയും ഉള്‍പ്പെടുത്തി സംസ്ഥാന ശില്‍പ്പശാലയുടെയും ,കൈപ്പാട് കൊയ്ത്തുത്സവത്തിന്റെയും ഉദ്ഘാനം എഴോം ഗ്രാമ പഞ്ചായത്തില്‍ 2017 ഒക്ടോബര്‍ 21 ന് നിയമസഭാഗം ടി.വി രാജേഷും കര്‍ഷക പ്രതിനിധികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ എഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിമല അദ്ധ്യക്ഷത വഹിച്ചു. ജൈവ കൃഷിക്ക് പ്രാധാന്യമേറി വരുന്ന കാലഘട്ടത്തില്‍ പ്രകൃത ജൈവകൃഷി ചെയ്യുന്ന കൈപ്പാട് കൃഷി മേഖല നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ അവശ്യമാണെന്നും ഉദ്ഘാടന ചെയ്ത് കൊണ്ട് പറഞ്ഞു. പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രൊഫസര്‍ ഡോ. ടി.വനജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കൃഷി ഓഫിസര്‍ കെ. ഓമന മുഖ്യ പ്രഭാഷണം നടത്തി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, എഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.പ്രഭാകരന്‍, സി.വി കുഞ്ഞിരാമന്‍, എ. സുധാജ് മലബാര്‍ കൈപ്പാട് സൊസൈറ്റി പ്രസിഡന്റ് കെ.വി.നാരായണന്‍ തുടങ്ങിയവര്‍ അശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശില്‍പ്പശാലയില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രം മേധാവി ഡോ.പി.ജയരാജ് നേതൃത്വം നല്‍കി ചടങ്ങിന് പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡേ. പി.ആര്‍.സുരേഷ് സ്വാഗതവും
മലബാര്‍ കൈപ്പാട് സൊസൈറ്റി സെക്രട്ടറി എം.കെ.സുകുമാരന്‍ നന്ദിയും പറഞ്ഞു

KCN

more recommended stories