ജിഎസ്ടി കാര്യക്ഷമമാക്കാനുള്ള വെബ്‌സൈറ്റ് മൂന്ന് മാസത്തിനകമെന്ന് ഐസക്

മലപ്പുറം: ജി.എസ്.ടി. സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ മൂന്നു മാസത്തിനകം നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സെപ്തംബര്‍ വരെയുള്ള പിഴ ഈടാക്കാതിരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. എണ്ണ വിലയില്‍ സംസ്ഥാന നികുതി കുറയ്ക്കില്ലെന്നും തോമസ് ഐസക് മലപ്പുറത്ത് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച പുത്തന്‍ സാമ്പത്തിക പരിഷ്‌കാരവും കേരളവും എന്ന വിഷയത്തില്‍ ചര്‍ച്ചക്കിടെയാണ് ധനമന്ത്രി ജി.എസ്.ടിയില്‍ നിലപാട് വ്യക്തമാക്കിയത്. ആശയക്കുഴപ്പങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള സംവിധാനം സംസ്ഥാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാന്‍ താഴേത്തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കും. പെട്രോളിയം നികുതി കേന്ദ്രം കുറയ്ക്കാതെ കേരളം കുറയ്ക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു. മുന്‍ ധനമന്ത്രി കെ. ശങ്കരനാരായണന്‍ പങ്കെടുത്തു. വ്യാപാര വ്യവസായ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പ്രമുഖരും ചര്‍ച്ചയുടെ ഭാഗമായി.

KCN

more recommended stories