സംസ്ഥാന സ്‌കൂള്‍ കായിക മേള: ഇന്ന് 30 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മൂന്നാം ദിനമായ ഇന്ന് 30 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ ഇനത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ട് മാര്‍ ബേസില്‍ കോതമംഗലത്തിന്റെ അനുമോള്‍ തമ്പി 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ന് മത്സരിക്കാനിറങ്ങും. 4 X 100 മീറ്റര്‍ റിലേ ,80, 100, 110 മീറ്ററില്‍ ഹര്‍ഡില്‍സ് , എന്നിവയെല്ലാമാണ് ട്രാക്ക് ഇനങ്ങളിലെ ഗ്ലാമര്‍ മത്സരങ്ങള്‍. ഉച്ചകഴിഞ്ഞാണ് റിലേ മത്സരങ്ങള്‍ നടക്കുക. സംസ്ഥാന സ്‌കൂള്‍ രണ്ടു ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഇഞ്ചോടിഞ്ച് പൊരുതി പാലക്കാടും എറണാകുളവും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 41 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 96 പോയിന്റോടെ എറണാകുളം ഒന്നാം സ്ഥാനത്തായിരുന്നു. നാലു പോയിന്റുകളുടെ കുറവോടെ പാലക്കാടും തൊട്ടു പിന്നിലുണ്ട്.

വേഗരാജാവിന്റെ കിരീടം ആന്‍സ്റ്റിന്‍ ജോസഫും വേഗറാണിയുടെ പട്ടം അപര്‍ണ റോയിയും കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ തിരുവനന്തപുരം സായിയിലെ താരമായ അഗസ്റ്റിന്‍ 11.04 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ അപര്‍ണ റോയി 12.49 സെക്കന്റില്‍ ഫിനിഷ് ഫിനിഷ് ചെയ്താണ് വേഗമേറിയ താരമായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആന്‍സി സോജനും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സായിയിലെ സി അഭിനവും സ്വര്‍ണം കരസ്ഥമാക്കി. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പറളി സ്‌കൂളിലെ വി നേഹയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തങ്ജം അലേറ്റണ്‍ സിംഗും സ്വര്‍ണം നേടി.

KCN

more recommended stories