കോഹ്ലി അവധിയെടുക്കുന്നു; ശ്രീലങ്കക്കെതിരായ പരമ്പരക്കുണ്ടാവില്ല

മുംബൈ: ഇന്ത്യയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വിട്ടുനില്‍ക്കും. വ്യക്തിപരമായ കാര്യങ്ങളാലാണ് അവധിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബി.സി.സി.ഐയെ കോഹ്ലി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തിരക്ക് പിടിച്ച ക്രിക്കറ്റ് ജീവിതം നയിക്കുന്ന കോഹ്ലി ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടന സമയത്ത് തിരിച്ചെത്തും. എന്നാല്‍ ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. കോഹ്ലി തന്നെയാണ് നായക സ്ഥാനത്തുള്ളത്. നവംബര്‍16 മുതല്‍ ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നു വീതം ടെസ്റ്റുകളും മൂന്ന് ഏകദിനവും ട്വന്റി ട്വന്റിയുമാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.

KCN

more recommended stories