ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന നേഹ്‌വാള്‍ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന സൈന നേഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. ജപ്പാന്റെ അകാനെ യാമഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. ആദ്യ ഗെയിമില്‍ 921 ന് സൈനയെ അനായാസമായി ജപ്പാന്‍ താരം തോല്‍പിച്ചു. രണ്ടാം ഗെയിമില്‍ പൊരുതി നിന്നെങ്കിലും 21-23 ന് കീഴടങ്ങി ഗെയിമും മത്സരവും വിട്ടുകൊടുക്കേണ്ടി വന്നു ഇന്ത്യന്‍ താരത്തിന്.

ആദ്യ റൗണ്ടില്‍ കഷ്ടിച്ചാണ് സൈന ഡെന്മാര്‍ക്ക് താരത്തോട് ജയിച്ചത്. ടൂര്‍ണമെന്റില്‍ മറ്റു ഇന്ത്യന്‍ പ്രതീക്ഷകളായ കെ. ശ്രീകാന്ത് പി.വി.സിന്ധു, എച്ച്.എസ്.പ്രണോയ്, സായ്പ്രണീത്, എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

KCN

more recommended stories