വാട്‌സ്ആപ്പില്‍ ഇനി അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാം

അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാമെന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പുകളിലെത്തി. ഇക്കാലത്ത് വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവായിരിക്കാം. എന്തുകാര്യമുണ്ടായാലും ആദ്യം എത്തുന്നത് വാട്സ്ആപ്പുകളിലേക്കാണ്. ആദ്യം മറ്റൊരാളിലേക്ക് ഒരു വിവരം കൈമാറണമെങ്കിലും വാട്സ്ആപ്പ് തന്നെയാണ് മിക്കവരും ഉപയോഗിക്കുന്നതും. എന്നാല്‍ ചില സന്ദേശങ്ങള്‍ അബദ്ധത്തില്‍ കൈമാറുന്നത് പതിവാണ്.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ മിക്ക പരാതിയും ഇതു തന്നെയായിരുന്നു. അയച്ച മെസേജ് ഡിലീറ്റ് ചെയ്യാവുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുകയാണ്. ആദ്യം ബീറ്റ വേര്‍ഷനിലാണ് വന്നതെങ്കിലും ഇപ്പോള്‍ പ്ലേസ്റ്റോറിലെ നോര്‍മല്‍ വേര്‍ഷനിലും അപ്ഡേഷന്‍ ലഭ്യമാണ്. ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ ഈ സംവിധാനം ഏര്‍പെടുത്തിയിരുന്നു. അയച്ച മെസേജുകള്‍ അണ്‍സെന്റ് ചെയ്ത് നീക്കാം. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഉപയോക്താക്കളില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതോടൊപ്പം ഇമോജികള്‍ ത്രീഡി രൂപത്തില്‍ പുനരവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

KCN

more recommended stories