ലോകകപ്പ്: ലൂസേഴ്‌സ് ഫൈനലില്‍ മാലിയെ വീഴ്ത്തി ബ്രസീല്‍

കൊല്‍ക്കത്ത: കൗമാര ലോകകപ്പിലെ കിരീടപ്പോരാട്ടത്തിന് മുന്നോടിയായുള്ള തോറ്റവരുടെ പോരാട്ടത്തില്‍ മാലിക്കെതിരെ ബ്രസീല്‍ലീന് വിജയം (2-0). 55-ാം മിനിറ്റില്‍ അലന്‍ നേടിയ ഗോളിലാണ് ബ്രസീല്‍ ലീഡ് നേടിയത്. പിന്നീട് 88-ാം മിനിറ്റില്‍ യൂരിയ മഞ്ഞപ്പടയുടെ രണ്ടാം ഗോള്‍ നേടി. ഗോള്‍രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം ആക്രമണ ഫുട്ബാള്‍ പുറത്തെടുത്താണ് ഇരുടീമും കളിച്ചത്. ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ സുവര്‍ണാവസരങ്ങളാണ് മാലിക്കു ലഭിച്ചത്. നിറഗാലറിയുമായി ബ്രസീലിനായി ആര്‍പ്പുവിളിക്കുന്ന കൊല്‍ക്കത്തക്കാര്‍ സെമിയിലെ തോല്‍വിയില്‍ നിരാശരായെങ്കിലും ഇഷ്ടടീമിന്റെ പോരാട്ടത്തിന് ഒരിക്കല്‍ക്കൂടി സാക്ഷ്യംവഹിക്കാനെത്തി.

KCN

more recommended stories