കൗമാര കിരീടം ഇംഗ്ലണ്ടിന്

കൊല്‍ക്കത്ത: കൗമാര ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിന്‍ നേടിയ മുന്നേറ്റത്തിന് ആദ്യപകുതി വരെയെ ആയുസ്സുണ്ടായുള്ളു. രണ്ടാം പകുതിയില്‍ തിരികെയെത്തിയ ഇംഗ്ലണ്ട് അഞ്ച് ഗോളുകളടിച്ച് കൗമാര കിരീടം സ്വന്തമാക്കി. ഫുട്ബാളിന്റെ എല്ലാ സൗന്ദര്യനിമിഷങ്ങളും പകര്‍ന്ന മത്സരത്തില്‍ സ്‌പെയിനിന്റെ തോല്‍വി ഞെട്ടിക്കുന്നതായി.10, 31 മിനിറ്റുകളില്‍ സെര്‍ജിയോ ഗോമസ് ആണ് സ്‌പെയിനിനായി വല കുലുക്കിയത്. മത്സരത്തില്‍ ആക്രമണാത്മക ശൈലിയിലാണ് ഇരുടീമും കളിക്കുന്നതും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ കടുത്ത മത്സരമാണ് യൂറോപ്യന്‍ കൗമാരനിര കാഴ്ച വെച്ചത്.

ഒന്നാം ഗോള്‍ വീണതു മുതല്‍ സ്‌പെയിന്‍ ഗോള്‍മുഖത്ത് ഇരമ്പിയാര്‍ത്ത ഇംഗ്ലീഷ് പടക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു രണ്ടാം ഗോള്‍. 44-ാം മിനിറ്റില്‍ റിയാന്‍ ബ്രൂസ്റ്റര്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടി. ഇരുടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.ആദ്യ പകുതിക്ക് ശേഷം ആക്രമണം കനപ്പിച്ചാണ് ഇരുടീമുമെത്തിയത്. ഇംഗ്ലണ്ടാകട്ടെ ഒരു പടി മുന്നില്‍കടന്ന് സ്‌പെയിന്‍ ഗോള്‍മുഖത്ത് നങ്കൂരമിട്ടു കളിച്ചു. 58-ാം മിനിറ്റില്‍ ഗിബ്‌സ് വൈറ്റിലൂടെ ഇംഗ്ലണ്ട് രണ്ടാം ഗോള്‍ നേടി. ആദ്യ പകുതി സ്‌പെയിനാണ് സ്വന്തമാക്കിയതെങ്കില്‍ രണ്ടാം പകുതി ഇംഗ്ലണ്ടിന്റെതായി. 69ാം മിനിറ്റില്‍ ഫോദന്‍ ഇംഗ്ലണ്ടിനായി മൂന്നാം ഗോള്‍ നേടി. 84-ാം മിനിറ്റില്‍ മാര്‍ക് ഗൂഹി നാലാം ഗോള്‍ നേടി. ഇതിന്റെ ആഘാതം മാറും നാലു മിനിറ്റിനകം മുമ്പ് മാര്‍ക് ഗൂഹി ഒരിക്കല്‍ കൂടി ഇംഗ്ലണ്ട് വല കുലുക്കി.

ടൂര്‍ണമന്റെില്‍ ഏറ്റവും ആക്രമണാത്കമായി കളിച്ച ഇരുനിരയും കന്നിക്കിരീടം തേടിയാണ് കലാശപ്പോരിനിറങ്ങുന്നത്. 17-ാമത് അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയിനിന് ഇത് നാലാം ഫൈനലാണെങ്കില്‍ ഇംഗ്ലീഷുകാര്‍ നടാടെയാണ് കൗമാര ലോകകപ്പിന്റെ ഫൈനലിന് കച്ചമുറുക്കുന്നത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ ബ്രസീല്‍ മാലിയെ തോല്‍പിച്ചിരുന്നു. ഇരുടീമും ഇക്കുറി യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയം സ്‌പെയിനിനൊപ്പമായിരുന്നു. പന്തിന്മേല്‍ മേധാവിത്വം നേടുന്ന പൊസഷന്‍ ഗെയിമില്‍ അധിഷ്ഠിതമാണ് സ്പാനിഷ് ശൈലിയെങ്കില്‍ മുനകൂര്‍ത്ത പ്രത്യാക്രമണങ്ങളും അടിയുറച്ച പ്രതിരോധവും കോര്‍ത്തിണക്കുന്ന സമതുലിതമായ ഗെയിമാണ് ഇംഗ്ലണ്ട് ഫലപ്രദമായി പയറ്റുന്നത്. ജയത്തിലേക്ക് തലപുകച്ചുണ്ടാക്കുന്ന വിഭിന്ന തന്ത്രങ്ങളുമായാണ് ഇംഗ്ലണ്ട് ഓരോ ടീമിനെയും എതിരിടുന്നത്.

KCN

more recommended stories