ഒന്നാം റാങ്കിലെത്താന്‍ തിടുക്കമില്ലെന്ന് കെ ശ്രീകാന്ത്

ന്യൂഡല്‍ഹി : ലോക ഒന്നാം നമ്പര്‍ താരമാകാന്‍ തിടുക്കമില്ലെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കെ ശ്രീകാന്ത്. അടുത്ത വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടെ രാജ്യത്തിനായി മത്സരിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു. ഈ വര്‍ഷം നാല് സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ സ്വന്തമാക്കി ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് കെ.ശ്രീകാന്ത്. എന്നാല്‍ ഒന്നാം റാങ്കിലെത്തുന്നതിനേക്കാള്‍ മത്സരിക്കുന്നിടത്തെല്ലാം മികച്ച പ്രകടനം ഉറപ്പാക്കുക മാത്രമാണ് ശ്രീകാന്തിന്റെ ലക്ഷ്യം.

സീസണിനൊടുവിലെ ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സിനാവശ്യമായ പോയിന്റ് ഇത്രവേഗം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീകാന്ത് പറയുന്നു. സൂപ്പര്‍ സീരീസ് ഫൈനല്‍സിന് മുന്‍പ് ഏതെല്ലാം ടൂര്‍ണമെന്റില്‍ മത്സരിക്കണമെന്ന് പരിശീലകരുമായി ആലോചിച്ച് തീരുമാനിക്കും. 2020ലെ ടോക്യോ ഒളിംപിക്സിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

ഗോപിചന്ദ് അക്കാഡമിയിലേക്ക് തിരിച്ചെത്തിയ സൈന നേവാളിനൊപ്പം പിബിഎല്ലിലെ അവധ് വോറിയേഴ്സ് ടീമില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

KCN

more recommended stories