മുട്ടുവേദന തുടക്കം, സന്ധിവേദന പിറകേ വരും

ജീവിതയാത്രയുടെ പരക്കംപാച്ചിലിനിടയില്‍ നമ്മള്‍ മറക്കുന്ന ഒന്നാണ് ആരോഗ്യം. ജിവിത വിജയത്തിന് ബുദ്ധിശക്തിയും ഓര്‍മശക്തിയും അത്യാവശ്യമായതുപോലെ തന്നെ ആരോഗ്യവും അത്യാവശ്യഘടകമാണ്. അതില്‍ പ്രധാനമായ ഒന്നാണ് ചലനശേഷി. മധ്യവയസ്സില്‍ എത്തുന്നതോടെ വളരെ വ്യാപകമായി കണ്ടു വരുന്ന ഒരു രോഗമാണ് മുട്ടുവേദന. ഇതിന്റെ പ്രധാന ലക്ഷണം കാല്‍മുട്ടിലുണ്ടാകുന്ന വേദനയും വിങ്ങലുമാണ്. മുട്ട് മടക്കാനും നിവര്‍ത്താനും വിഷമം, കുറച്ചു നേരം ഇരുന്ന ശേഷം എഴുന്നേല്ക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവ സാധാരണയാണ്. രാവിലെ എഴുന്നേല്ക്കുമ്‌ബോള്‍ മുട്ടിന് വേദന തോന്നുകയും പിന്നീട് വേദന കുറയുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
പ്രായം കൊണ്ട് വരുന്ന തേയ്മാനം തന്നെയാണ് ഇതിനു പ്രധാന കാരണം. എന്നാല്‍, സന്ധികള്‍ക്ക് സംഭവിക്കുന്ന ഒടിവുകളും ചതവുകളും അണുബാധ, ചില ജനനവൈകല്യങ്ങള്‍, വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ഇതിനു കാരണമാകാം. ഇതിനൊക്കെ പുറമേ അമിതമായ ശരീരഭാരം, വ്യായാമമില്ലായ്മ എന്നിവ വളരെ വേഗം നമ്മെ സന്ധി തേയ്മാനത്തിലേക്കെത്തിക്കും. ഇതിനൊക്കെ പുറമേ ആധുനിക ജീവിതത്തില്‍ നാം നേരിടുന്ന പിരിമുറുക്കങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും സന്ധികളുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നവയാണ്.

നിരന്തരമായ ചലനം മൂലം സന്ധികളില്‍ തേയ്മാനം സംഭവിക്കുമ്‌ബോള്‍ ഉണ്ടാകുന്ന രോഗമാണ് റുമാറ്റോയ്ത് ആര്‍ത്രൈറ്റിസ് (സന്ധിവാതം). ഇത് ചലനശേഷിയെയാണ് പ്രധാനമായി ബാധിക്കുന്നത്. തുടക്കത്തില്‍ ക്യത്യമായ ചികിത്സ ചെയ്താല്‍ വളരെ എളുപ്പം മാറ്റാവുന്ന രോഗവുമാണ്. തുടക്കത്തില്‍ പ്രധാനമായും കാല്‍മുട്ടുകളെ ബാധിക്കുന്ന ഈ രോഗം ക്രമേണ മറ്റു സന്ധികളെയും ബാധിച്ചു തുടങ്ങും. ശരിയായ ചികിത്സ യഥാസമയം നല്‍കിയില്ലെങ്കില്‍ സന്ധികള്‍ക്കിടയിലുള്ള തരുണാസ്ഥികളെ ബാധിക്കുകയും അവയുടെ കട്ടി കുറഞ്ഞു വരികയും ക്രമേണ ഇവ പൂര്‍ണമായി നശിച്ച് അസ്ഥികള്‍ ദ്രവിച്ചുതുടങ്ങുകയും ചെയ്യും. ഈ അവസ്ഥയില്‍ എത്തിയാല്‍ പിന്നെ മരുന്നുകള്‍ ഫലവത്താകില്ല. ഇതിന്റെ പ്രധാന ലക്ഷണം കാല്‍മുട്ടിലുണ്ടാകുന്ന വേദനയും വിങ്ങലുമാണ്. കൂടാതെ സന്ധികളിലെ നീര് വേദന, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, വഴക്കമില്ലായ്മ, പുറമേ കാണുന്ന നിറമാറ്റവും വിരലുകള്‍ മടക്കാന്‍ കഴിയാത്തതും കൈ മുട്ടുകളില്‍ കാണുന്ന മുഴയും ഈ രോഗലക്ഷണങ്ങളുടെ തുടക്കത്തെ സൂചിപ്പിക്കുന്നു.

മുട്ടിന് വേദനയോ വീക്കമോ തോന്നിയാല്‍ സന്ധി ചലിപ്പിക്കാതെ കുറച്ചു ദിവസത്തോളം വിശ്രമമെടുക്കുക. സന്ധികള്‍ക്ക് ആയാസമില്ലാത്ത വിധത്തില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്തുകൊണ്ടുമാത്രം ജോലി ചെയ്യുക. മധ്യവയസ്സിലെത്തുമ്‌ബോഴേക്ക് ശരീര ഭാരം കൃത്യമായി ചിട്ടപ്പെടുത്തണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വ്യായാമങ്ങള്‍ ശീലിക്കണം. വേദനയ്ക്കുള്ള ഓയിന്റ്‌മെന്റു തേച്ച് മൃദുവായി ഉഴിയുമ്‌ബോള്‍ സന്ധികളിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും വേദനയ്ക്ക് കാര്യമായ ശമനമുണ്ടാവുകയും ചെയ്യും. വേദനയുള്ള ഭാഗത്ത് തുടക്കത്തില്‍ ചൂടുവെക്കുന്നതും കാലിലെ പേശികള്‍ ബലപ്പെടുത്താനുള്ള ഫിസിയോ തെറാപ്പി ചെയ്യുന്നതും നല്ലതായിരിക്കും.

തരുണാസ്ഥികള്‍ക്കുണ്ടാകുന്ന കേടുപാട് തടയുന്നതിനും അസുഖം മൂലം നശിച്ചുപോയ തരുണാസ്ഥികളെ ഒരളവോളം വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കുന്ന ഒട്ടേറെ പുതിയ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. മേല്‍പ്പറഞ്ഞ ചികിത്സകൊണ്ടു വേദനയ്ക്ക്്് മാറം ഉണ്ടായില്ലെങ്കില്‍ മാത്രമേ ശസ്ത്രക്രിയയിലേക്കു കടക്കേണ്ടതുള്ളൂ. പ്രധാനമായും താക്കോല്‍ദ്വാര ശസ്ത്രക്രിയയും അലൈന്മെന്റ് ശരിയാക്കുന്ന ശസ്ത്രക്രിയയും(ഒഠഛ) ആണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയയിലൂടെ മുട്ടിന്റെ ഉള്ളില്‍ തേയ്മാനം സംഭവിച്ച ഭാഗം ക്ലിയര്‍ ചെയ്യും. മുട്ടിന്റെ ഉള്ളിലെ മൂന്നു ഭാഗങ്ങള്‍ക്കുംകേടുപാടുകള്‍ സംഭവിച്ചാല്‍ മാത്രമേ ഡോക്ടറുടെ നിര്‍ദേശ പ്രകാരം അവസാനഘട്ടമായി മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ.

KCN

more recommended stories